****ചായക്ക് മധുരം കൂടിയതിനു മോഹനകൃഷ്ണൻ വഴക്കുണ്ടാക്കിയപ്പോൾ സത്യഭാമ എഴുതിയ കത്ത് ***
പ്രിയപ്പെട്ട മോഹനേട്ടാ,
ഞാനീ ചെയുനത് ശരിയാണോ എന്നെനിക്കറിയില്ല. ഒരുപാട് ആലോചിച്ചതിനു ശേഷം എടുത്ത തീരുമാനമാണ്. മോഹനെട്ടെന്‍റെ വാശിക്കും ദേഷ്യത്തിനും കിഴടങ്ങി ജിവിച്ചു എനിക്ക് മടുത്തു. ബാക്കിയുള്ള ജീവിതമെങ്കിലും മനസമാധാനത്തോടെ ജീവിക്കനുള്ള ആഗ്രഹം കൊണ്ടാണ് ഈ കടുംകൈ ചെയുന്നത്.
ഞാൻ സുലോചനൻ ചേട്ടന്‍റെ കൂടെ പോവുകയാണ്. ഇനി മോഹനേട്ടൻ എന്നെ അന്വേഷിക്കണ്ട. നിയമപ്രകാരം ബന്ധം പിരിയാനുള്ള നോട്ടീസ് മോഹനേട്ടന് അയയ്ക്കാൻ ഞാൻ ഹരിചന്ദ്രൻ സാറിനോട് പറഞ്ഞിട്ടുണ്ട്.
ഞാൻ ചെയുന്നത് തെറ്റണെങ്കിൽ മോഹനേട്ടൻ എന്നോടു ക്ഷമിക്കണം. ഞാൻ സുലോചനൻ ചേട്ടന്‍റെ കൂടെ പോയാലും എന്നും മോഹനേട്ടനെ ഓർക്കും. മോഹനേട്ടന് എല്ലാം നന്മകളും നേർന്നുകൊണ്ട്
സ്വന്തം
സത്യഭാമ.
<<<<<<രണ്ടു മിനുറ്റിന്നു ശേഷം മോഹനകൃഷ്ണനു DAIRY -ൽ നിന്ന് വേറെ ഒരു കത്ത് കിട്ടി >>>>>>>
ഞാൻ തനെയാണ്. ആദ്യം വായിച്ച എഴുത്തിൽ എഴുതിയതോനും സത്യമല്ല. ചായയിൽ അല്പം പഞ്ചസാര കൂടി പോകുന്നതല്ല ലോകത്തിലെ എറ്റവും വലിയ കാര്യമെന്നും അതിനേക്കാൾ മോശമായ കാര്യങ്ങൾ സംഭവികാറുണ്ടെന്നും മോഹനേട്ടനെ ധരിപ്പിക്കാനാണ് ആ കത്തെഴുതിയത് ചെറിയ ചെറിയ കാര്യങ്ങൾക്ക് വഴക്കുണ്ടാകില്ല എന്ന് ഉറപ്പു തരാമെങ്കിൽ എനെ വിളിക്കാം ഞാൻ പുറത്തെ ഗെയ്റ്റില്ല് നിൽപ്പുണ്ട്. വന്നു വിളിച്ചാൽ കൂടെ വരാം.
സത്യഭാമ
No comments:
Post a Comment