Friday, June 7, 2013

Karyam Nissaram Comedy Time: ഒരു Chemistry പ്രേമലേഖനം

സത്യഭാമ..,,, മോഹനകൃഷ്ണൻ 14-ലാം വയസ്സിൽ കൂടുക്കാരിക്ക് എഴുതിയ Chemistry പ്രേമലേഖനം വായിക്കുന്നു

പ്രിയപ്പെട്ട കൂട്ടുകാരി,

ഇങ്ങന്നെ ഒരു എഴുത്ത് എഴുതാനുള്ള ദൈര്യം കിട്ടാൻ ഞാൻ ഒരുപാടു പ്രാർത്ഥിച്ചു. ആദ്യം ഞാൻ അതു വേണ്ടാനു വെച്ചതാണ്. പക്ഷെ ഇന്നലെ ഞാൻ ഒരു കാര്യം മനസ്സിലാക്കി ചേരേണ്ടത് ചീരുംപ്പോഴാണ് പ്രപഞ്ചം പൂർണമാകുനത്. നിനക്ക് അറിയാമല്ലോ രണ്ടു Hydrogen atom -വും ഒരു Oxygen atom -വും ചെരുംപ്പോഴാന്നു ജലം ഉണ്ടാകുനതെന്ന്. നിന്‍റെ പ്രാണവായുവായ Oxygen ഞാൻ ആണന്നു സങ്കല്പ്പിക്കണം. നിന്നെ ഞാൻ Hydrogen ആയിട്ടു കണ്ടുതുടങ്ങി. സ്നേഹത്തിന്‍റെ അപ്പൂപ്പൻ താടി ആയീ Hydrogen atom -തേ പോലെ അനദവിഹാരത്തിൽ നിനക്ക് പാറി പറന്നു കൂടെ. നിന്‍റെ ആ കണ്ണുകൾ ആണ് എന്നെ ആകർക്ഷിച്ചത് Copper Sulphate -ന്‍റെ അത്രയും നീലിമയുള്ള ആ കണ്ണുകൾ ഞാൻ എങ്ങനെ മറക്കും. നീന്‍റെ പല്ലുകളുടെ വെണ്മ കണ്ടാൽ അറിയാം ആവിശതിന്നു Calcium ആ പല്ലുകള്ളിൽ ഉണ്ടുയെന്ന്. എനിക്കു നിന്നോടു ഭയങ്കര ഇഷ്ട്ടം ആണ്. നീ എനെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ Hydrogen -നും Oxygen -നും ചേർന്ന് പ്രനയത്തിന്‍റെ പെരുമഴ ആയിരിക്കും പെയുക . എന്‍റെ പ്രമത്തെ നീ തള്ളി കളഞ്ഞാൽ sulphuric acid -ടോ (H2SO4), Hydrochloric acid -ടോ (HCl) കഴിച്ചു ഞാൻ ജീവിതം അവസാനിപ്പിക്കും. പ്രണയം മധുരമാണെന്ന് ഓർമിപ്പിച്ചു കൊണ്ട്
                                                                                                                             C12H22O11 (പഞ്ചാര) ഉമ്മ..

Support Our Effort by UR  "LIKES" in Our Facebook Fan Page



No comments:

Post a Comment